കരിപ്പൂരിൽ സ്വർണ്ണ വേട്ട തുടര്‍ക്കഥയാകുന്നു
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 937.30 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി.
യാത്രക്കാരന്റെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണത്തിന് ഏകദേശം 46 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദുബൈയിൽ നിന്നുമാണ് ഇയാൾ സ്വർണ്ണവുമായി എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ചയും കരിപ്പൂരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. 2311.30 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

