കപ്പല്‍ മാര്‍ഗം സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യും


കൊച്ചി: കപ്പല്‍മാര്‍ഗം സ്വര്‍ണം കടത്തിയതായുള്ള വിവരത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുനല്‍കിയ സംഭവത്തെക്കുറിച്ചാണ് അന്വേഷണം. കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞ ഏപ്രില്‍ രണ്ടാം തിയതിയാണ് കപ്പല്‍ മാര്‍ഗം കാര്‍ഗോ എത്തിയത്. ഇത് പരിശോധനകള്‍ ഇല്ലാതെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കിയത്. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ടോ..? എന്ന കാര്യമാകും പരിശോധിക്കുക. രണ്ട് ഉദ്യോഗസ്ഥരെയാകും ചോദ്യം ചെയ്യുകയെന്നാണ് വിവരങ്ങള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed