ഏഴിമല നാവിക അക്കാദമിക്കു നേരേ ബോംബ് ഭീഷണി


കണ്ണൂർ: ഇന്ത്യൻ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി. ഭീഷണക്കത്തിലൂടെയാണ് അക്കാദമിയിൽ ബോംബ് വയ്ക്കുമെന്ന വിവരം അജ്ഞാതൻ അറിയിച്ചത്. സിഖ് ടിബറ്റൻസ് ആൻഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഭീഷണി കത്ത് അക്കാദമിയിലെത്തിയതെന്നാണ് മിലിട്ടറി ഇന്‍റലിജൻസ് പോലിസിനു വിവരം നൽകിയത്. തുടർന്ന് പയ്യന്നൂർ പോലിസിനു വിവരം കൈമാറി.

പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയെ സമീപിച്ച ശേഷമായിരിക്കും പയ്യന്നൂർ പോലിസ് കേസെടുത്ത് അന്വേഷിക്കുക. ഭീഷണിയുടെ പശ്ചാത്തലത്തിൽ അക്കാദമിയുടെ പുറത്ത് രാത്രികാല പട്രോളിംഗും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed