സി.എ.ജി വിവാദം; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും


 

തിരുവനന്തപുരം: സി എ ജി വിവാദത്തിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പ്രശ്നത്തിൽ രാഷ്ട്ര‌പതിക്കടക്കം പരാതി നൽകാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഇക്കാര്യം സംബന്ധിച്ച് നിയമ വിഗദ്ധരുമായുളള കൂടിയാലോചനയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. കരട് റിപ്പോർട്ട് പരസ്യമാക്കിയത് ഗുരുതരമായ ചട്ട ലംഘനമെന്ന വാദമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനാ ഉത്തരവാദിത്വം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകും.
അതേസമയം, കിഫ്ബിക്കെതിരായ നീക്കത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെയും തീരുമാനം. ഇക്കാര്യത്തിൽ സി എ ജിക്ക് വിശദമായ റിപ്പോർട്ടുനൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബി ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന കരട് റിപ്പോർട്ടിലെ പരാമർശത്തെയാണ് ധനമന്ത്രി മന്ത്രി ഡോ.തോമസ് ഐസക് കുറ്റപ്പെടുത്തിയതാണ് പ്രശ്നമായത്.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതിന് കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ തർക്കാൻ ബി ജെ പിയും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയതെന്നുമായിരുന്നു ഐസക്കിന്റെ ആരോപണം. എന്നാൽ അഴിമതി പുറത്തുവരുന്നതിനുമുന്നുളള മുൻകൂർ ജാമ്യമാണ് ധനമന്ത്രിയുടേതാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed