കേരളത്തിൽ ഇന്ന് 6862 പേർക്ക് കോവിഡ്; 8802 പേർക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6862 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1559 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് തൃശൂര്‍- 856, എറണാകുളം- 850, കോഴിക്കോട്- 842, ആലപ്പുഴ- 760, തിരുവനന്തപുരം- 654, കൊല്ലം- 583, കോട്ടയം- 507, മലപ്പുറം- 467, പാലക്കാട്- 431, കണ്ണൂര്‍- 335, പത്തനംതിട്ട- 245, കാസര്‍ഗോഡ്- 147, വയനാട്- 118, ഇടുക്കി- 67.‌

You might also like

  • Lulu Exchange
  • Straight Forward

Most Viewed