യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹ്നാൻ


കൊച്ചി: കോൺഗ്രസ് എംപി ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു. രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട്‌ മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ല. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെപിസിസി ഹൈക്കമാൻഡിന് നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed