എം. ശിവശങ്ക‌ർ എൻഐഎ ഓഫീസിലെത്തി: ചോദ്യം ചെയ്യൽ ആരംഭിച്ചു


കൊച്ചി: സ്വ‌ർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഐഎയുടെ ഓഫീസിലെത്തി. എൻഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു.

എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ മുതൽ പ്രോസിക്യൂട്ടർ അടക്കമുള്ളവർ വരെ സംഘത്തിലുണ്ട്. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ശിവശങ്കറിന് പ്രതികളുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് എൻഐഎ എന്നാണ് റിപ്പോർട്ടുകൾ.

ശിവശങ്കർ‌ കേസിൽ സാക്ഷിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന തരത്തിൽ ശിവശങ്കർ മൊഴി നൽകിയിരുന്നു. സ്വപ്‌നയും, സന്ദീപും സരിത്തും സുഹൃത്തുക്കൾ മാത്രമാണെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഒമ്പതര മണിക്കൂറാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്.

എൻഐഎയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. നേരത്തേ തിരുവനന്തപുരത്തുവച്ച് അഞ്ചുമണിക്കൂർ എൻഐഎ ചോദ്യം ചെയ്തിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed