കേരളത്തിൽ ഇന്ന് അഞ്ച് കോവിഡ് മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഇന്നലെ മരിച്ച ഷാഹിദ(57)യുടെ പരിശോധനാഫലം പോസിറ്റീവ് ആയി. അർബുദബാധിതയായി ചികിത്സയിലായിരുന്നു.

നേരത്തേ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. റുഖിയാബിയുടെ വീട്ടിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് കോഴിക്കോട്ടേത്. മലപ്പുറം, കാസർഗോഡ്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed