ഇടുക്കി ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
ഇടുക്കി: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. അസുഖം കൂടിയതിനാൽ കോട്ടയം മെഡിക്കൽ കൊളേജിൽ എത്തിച്ച ശേഷമാണ് മരണം. ജൂലൈ 14ന് തമിഴ്‌നാട് കമ്പത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മരിച്ച വ്യക്തിക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇടുക്കിയിൽ ഇന്നലെ മാത്രം 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 14 പേർക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.


