കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആകെ മരണം 34 ആയി
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 34 ആയി.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നസീർ മരിച്ചത്. ജൂലൈ ആദ്യവാരമാണ് സൗദി അറേബ്യയില്‍ നിന്ന് നസീര്‍ ആലപ്പുഴയില്‍ എത്തിയത്. ഇദ്ദേഹം അര്‍ബുദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീടാണ് പരിശോധനാ ഫലം പുറത്ത് വന്നത്.
രോഗവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അതോടൊപ്പം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലും ചകിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ഉള്‍പ്പെടെയുള്ളവ തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

