കൊവിഡ് മാനദണ്ധങ്ങൾ ലംഘിച്ച് നിശാപാർട്ടി: റിസോർട്ട് ഉടമയ്ക്കെതിരെ കേസ്
ഇടുക്കി: കൊവിഡ് മാനദണ്ധങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ഉടുന്പൻചോലയിലെ റിസോർട്ട് ഉടമയാണ് പ്രതി. ജൂൺ 28 നായിരുന്നു ഉടുന്പൻചോലയിൽ ബെല്ലിഡാൻസും നിശാപാർട്ടിയും നടത്തിയത്. ഇടുക്കി ശാന്തൻപാറ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാജാപ്പാറയിൽ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി നടന്നത്. നൂറോളം പേർ പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് സൂചന. പുതിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്. അന്യംസംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യുന്ന പെൺകുട്ടിയെ എത്തിച്ചത്.

