ആൻജിയോഗ്രാമിനിടെ ഉപകരണം ഹൃദയ വാൽവിൽ തറഞ്ഞുകയറി വീട്ടമ്മ മരിച്ചു


ആലപ്പുഴ: ആൻജിയോഗ്രാം നടത്തുന്നതിനിടെ ഉപകരണത്തിന്റെ ഭാഗം ഹൃദയവാൽവിൽ തറഞ്ഞു കയറി വീട്ടമ്മ മരിച്ചു. ചിങ്ങോലി സ്വദേശി ബിന്ദു(54)ആണ് ചികിൽസയ്ക്കിടയിൽ മരിച്ചത്. മാവേലിക്കര, തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അപകടത്തെ തുടർന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശസ്ത്രക്രിയയിലൂടെ തറഞ്ഞു കയറിയ യന്ത്രഭാഗം നീക്കം ചെയ്തു. അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ചിലവായ തുക മടക്കി നൽകുമെന്നും ആശുപത്രി അധികൃതർ പറയുന്നു. ബിന്ദുവിന്റെ അസുഖ വിവരം അറിഞ്ഞെത്തിയ ഭർത്താവ് അജിത്ത് ക്വാറന്റീൻ കേന്ദ്രത്തിലാണ്. ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബിന്ദുവിന്റെ പോസ്റ്റുമോർട്ടം അൽപസമയത്തിനകം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed