കാസർഗോഡ് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുപി സ്വദേശി മരിച്ച നിലയിൽ
കാസർഗോഡ്: കൊവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസർഗോഡ് എയർലൈൻസ് ലോഡ്ജിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. യു.പി ബണ്ടിലാൽ സ്വദേശിയായ 24 വയസുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗള എക്സ്പ്രസിലാണ് ഇയാൾ കാസർഗോഡ് എത്തിയത്. ഇയാൾ അപസ്‌മാര രോഗിയായിരുന്നുവെന്നാണ് കൂടെയുള്ളവർ പറയുന്നത്.

