പെരിന്തൽമണ്ണയിൽ പാന്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു


മലപ്പുറം: പെരിന്തൽമണ്ണയിൽ പാന്പ് കടിയേറ്റു അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചീരാട്ടമലയിൽ താമസിക്കുന്ന ചക്കുങ്കൽ അനിൽ തോമസിന്റെ മകൻ റിച്ചാർഡ് അനിൽ(11)ആണ് മരിച്ചത്. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഏക സഹോദരി എമിലിൻ. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. മൃതസംസ്കാര കർമങ്ങൾ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed