കെ.കെ മഹേശൻ 15 കോടിയുടെ തട്ടിപ്പ് നടത്തി: തുഷാർ വെള്ളാപ്പള്ളി


ആലപ്പുഴ: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് തുഷാർ വെള്ളാപ്പള്ളി. പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് ജീവനൊടുക്കിയതെന്നും തുഷാർ ആരോപിച്ചു. കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ വൻ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. 

ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി തട്ടാൻ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തി. പിടിക്കപ്പെടുമെന്നായപ്പോൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാൻ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കേസിൽപ്പെടുത്താൻ ശ്രമം നടത്തി. ഇതെല്ലാം അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് തുഷാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed