കോവിഡ്: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി ജയരാജൻ


കണ്ണൂർ: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സന്പർ‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓർ‍മ്മപ്പെടുത്തി. രോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന മാത്രമാണ് മാർഗ്ഗം. രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ്  ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. 

മട്ടന്നൂരിലെ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ ബ്ലാത്തൂർ സ്വദേശി സുനിൽ കുമാർ ഇന്നലെയാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. സന്പർ‍ക്കത്തിലൂടെയാണ് ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസ കോശത്തിന്‍റെയും വൃക്കയുടേയും പ്രവർത്തനത്തെ ബാധിച്ചതിനെത്തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്. നേരത്തെ ഇദ്ദേഹത്തിന് മറ്റ് രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed