കേരള മുൻ വോളി ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു


പത്തനംതിട്ട: കേരള മുൻ വോളിബോൾ ടീം ക്യാപ്റ്റനും മുൻ രാജ്യാന്തര വോളിബോൾ താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരൾ സംബന്ധമായ അസുഖം മൂലം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അവിടെ ചികിത്സയിലായിരുന്നു. കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തിൽ നിന്ന് മേയ് 30 നാണ് വിരമിച്ചത്.

1960 മേയ് 20ന് പത്തനംതിട്ട ജില്ലയിലെ മല്ലശേരിയിൽ ജനിച്ച ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീമിലൂടെയാണ് വോളിബോൾ കരിയറിനു തുടക്കമിട്ടത്. കേരള യൂണിവേഴ്സിറ്റി വോളി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1981 മുതൽ 1993 വരെ കേരളത്തിനായി 11 ദേശീയ ചാംപ്യൻഷിപ്പുകളിൽ കളിച്ചു. 1985 86 ൽ ഡൽഹി ദേശീയ ചാംപ്യൻഷിപ്പിൽ ഡാനിക്കുട്ടി നയിച്ച കേരളത്തിന് വെങ്കലം ലഭിച്ചിരുന്നു. 85 ലെ ഡൽഹി ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി കളിച്ചു. 1993 ലെ ഫെഡഫേഷന്‍ കപ്പ് ജേതാക്കളായ ടൈറ്റാനിയം ടീമിൽ അംഗമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed