പാന്പു പിടുത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്താനൊരുങ്ങി സർക്കാർ


തിരുവനന്തപുരം: പാന്പ് പിടുത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ഇത്  സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.  ലൈസൻസില്ലാതെ പാന്പു പിടിച്ചാൽ 3 വർഷം വരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാന്പു പിടുത്തക്കാരനായ സക്കീർ ഹുസൈൻ കഴിഞ്ഞ ദിവസം നാവായിക്കുളത്ത് പാന്പു പിടുത്തത്തിനിടെ മൂർഖന്‍റെ കടിയേറ്റു മരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ‍ തീരുമാനിക്കുന്നത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed