ഞായറാഴ്ചത്തെ സന്പൂർണ്ണ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ഞായറാഴ്ചത്തെ സന്പൂർണ ലോക്ക്ഡൗണിൽ ഇളവ്. ആരാധനാലയങ്ങൾ സന്ദർശിക്കാൻ പോകുന്നവർക്കും പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കുമാണ് ഇളവുകൾ അനുവദിച്ചത്. പരീക്ഷാ ചുമതലയുള്ളവർക്കും ഇളവുകൾ നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് യാത്രാ രേഖയായി ഹാൾ ടിക്കറ്റ് ഉപയോഗിക്കാം. പരീക്ഷാ ചുമതലയുള്ളവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ആരാധനാലയങ്ങളിൽ സർക്കാർ പ്രവേശനം അനുവദിച്ചത്. അതേസമയം, കടകൾ തുറക്കുന്നതിനോ വാഹനങ്ങൾ ഓടുന്നതിനോ ഇളവുകൾ അനുവദിച്ചിട്ടില്ല.

