മാസ്ക് ധരിച്ചു പതിനായിരങ്ങൾ കോവിഡിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്


ന്യൂയോർക്ക്: നോവൽ കൊറോണ വൈറസിനെ ചെറുക്കുന്നതിൽ മാസ്ക് ധരിക്കുന്നത് വലിയൊരു അളവു വരെ സഹായിച്ചതായി പഠന റിപ്പോർട്ട്. മാസ്ക് ധരിച്ചതു മൂലം പതിനായിരക്കണക്കിനു പേർക്ക് മഹാമാരിയിൽനിന്നു രക്ഷപ്പെടാനായി. അകലം പാലിക്കൽ, വീട്ടിൽത്തന്നെ കഴിയൽ എന്നിവയെക്കാൾ ഏറെ വൈറസ് വ്യാപനത്തെ തടഞ്ഞത് മാസ്ക് ധരിക്കലാണെന്ന് യുഎസിലെ ‘ദി പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

‘വടക്കൻ ഇറ്റലിയിൽ ഏപ്രിൽ ആറിനാണ് മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. ന്യൂയോർക്ക് നഗരത്തിൽ ഏപ്രിൽ 17നും. അന്നുമുതൽ ഈ സ്ഥലങ്ങളിൽ പകർച്ചവ്യാധി പടരുന്നതിൽ കാര്യമായ വ്യത്യാസമുണ്ടായി. ഇറ്റലിയിൽ ഏപ്രിൽ ആറു മുതൽ മേയ് 9 വരെ ഉണ്ടാകാവുന്ന കേസുകളിൽ 78,000ന്റെ കുറവെങ്കിലും ഉണ്ടായിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ ഏപ്രിൽ 17 മുതൽ മേയ് 9 വരെ 66,000 കേസുകളുടെ കുറവെങ്കിലും ഉണ്ടായിട്ടുണ്ട്’ – ഗവേഷകർ കണക്കുകൂട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed