ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച മുതൽ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു. പരിശോധനകൾക്ക് ശേഷം കോവിഡ് പോസിറ്റിവാണെന്ന് തിരിച്ചറിഞ്ഞു. രോഗം ഭേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും അഫ്രീദി ട്വീറ്റ് ചെയ്തു.

