കൂട്ടിയ ബസ് ചാ‍ർജ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി; അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി


കൊച്ചി: ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് നടപടി. കൊവിഡ് കാലത്തെ കനത്ത സാന്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇപ്പോൾ സർവീസ് നടത്തുന്ന സാഹചര്യം ഉണ്ടായാൽ അത് തങ്ങൾക്ക് വലിയ ബാധ്യതയാകുമെന്നായിരുന്നു ബസുടമകളുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്.

സ്വകാര്യ ബസുകൾക്ക് അധികനിരക്ക് ഈടാക്കാമെന്ന് കോടതി അറിയിച്ചു. നിരക്ക് സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചക്കകം സർക്കാർ തീരുമാനം എടുക്കണം. അധിക ചാർജ് ഈടാക്കി സർവീസ് നടത്തുന്പോൾ ബസുകൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

You might also like

  • NEC

Most Viewed