വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് വ്യവസായ സംരംഭം: സഹായത്തിനായി വ്യവസായ വകുപ്പിന്റെ പോർട്ടൽ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തി സ്വന്തം സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാൻ സംസ്ഥാന വ്യവസായ വകുപ്പ് ഒാൺലൈൻ പോർട്ടൽ ആരംഭിക്കുന്നു. www.industry. kerala.gov.in. ഈ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സംരംഭങ്ങൾ തുടങ്ങാൻ സൗജന്യമായി മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും ലഭ്യമാക്കും. ജില്ലാതലത്തിൽ പരിശീലനന സൗകര്യം ഒരുക്കും.