ആസാമിൽ മണ്ണിടിച്ചിൽ: 20 മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ഗോഹട്ടി: ആസാമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കേ ആസാമിലെ ബരാക് വാലി മേഖലയിലെ മൂന്നു ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചവർ. രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ചാച്ചാർ ജില്ലയിൽ നിന്നും ഹൈലകണ്ഡി ജില്ലയിൽ നിന്നും ഏഴു പേർ വീതവും കരിമഞ്ച് ജില്ലയിൽ നിന്നും ആറു പേരുമാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതേ തുടർന്നാണ് അപകടം സംഭവിച്ചത്.