കേരളത്തിലെ സമൂഹവ്യാപന സാധ്യത; ഐസിഎംആർ പഠനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്‍റെ സമൂഹവ്യാപന സാധ്യത കണ്ടെത്താനായി ഐസിഎംആറിന്‍റെ നേതൃത്വത്തിൽ പഠനം തുടങ്ങി. പഠനത്തിന്‍റെ ഭാഗമായി ഐസിഎംആറിൽ നിന്നുള്ള ഇരുപത് അംഗസംഘം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇവർ ആളുകളുടെ സാന്പിളുകൾ ശേഖരിച്ച് പരിശോധിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള നാൽപത് വീതം ആളുകളുടെ സാന്പിൾ ശേഖരിച്ചാവും പരിശോധന.