കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രികള്‍ വിട്ടുനല്‍കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി കത്തോലിക്കാ സഭ. പ്രതിമരാധ പ്രവര്‍ത്തനങ്ങള്‍ക്കായി സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ആവശ്യം വന്നാല്‍ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

 ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ േസവനം വിട്ടുനല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്്. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് കര്‍ദിനാള്‍ സഭയുടെ പിന്തുണ അറിയിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും കര്‍ദിനാള്‍ പിന്തുണ അറിയിച്ചു. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ സേവനം ഉപയോഗിക്കാമെന്നും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed