കാസർഗോഡ് മുളിയാര്‍ ബഡ്‌സ്‌ സ്‌കൂളിൽ‍ ഐസോലേഷൻ‍ കേന്ദ്രം തയ്യാറാക്കി


ബോവിക്കാനം: മുളിയാർ‍ പഞ്ചായത്തിന്റെയും സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മുൻ‍ കരുതല്‍ എന്ന നിലയിൽ‍ ബോവിക്കാനം തണൽ‍ ബഡ്‌സ്‌ സ്‌കൂളില്‍ ഐസോലേഷന്‍ കേന്ദ്രം തയ്യാറാക്കി പഞ്ചായത്തില്‍ ഐസോലേഷന്‍ ചെയ്യേണ്ടി വരുന്നവര്‍ക്ക്‌ അത്യാവശ്യ സൗകര്യങ്ങളോട്‌കൂടിയാണ്‌ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്‌. പഞ്ചായത്ത്‌ പ്രസിഡണ്ട് ഖാലിദ്‌ ബെള്ളിപ്പാടിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌, ആരോഗ്യം, പോലീസ്‌ ഉൾ‍പ്പെടെ വിവിധ വകുപ്പ്‌ തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്‌ സാഹചര്യം വിലയിരുത്തി.ജന പ്രതിനിധികളായ ഗീതാഗോപാലന്‍, കെ. പ്രഭാകരന്‍, ജസീല, അനീസമന്‍സൂര്‍, മാധവന്‍, പി.ബാലകൃഷ്‌ണന്‍, മിനി പി.വി, മന്‍സൂര്‍ മല്ലത്ത്‌, മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ഈശ്വരനായിക്‌, പഞ്ചായത്ത്‌ സെക്രട്ടറി ഗീത, ഹെല്‍ത്ത്‌സൂപ്പര്‍വൈസർ‍ എ.കെ.ഹരിദാസ്‌, ആദൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ വിനീഷ്‌, രതീഷ്‌, ഹെൽ‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ. ചന്ദ്രന്‍, ബി.എ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മെജോ ജോസഫ്‌, പ്രാധാന അധ്യാപകൻ‍ അരവിന്ദാക്ഷൻ‍, പഞ്ചായത്ത്‌ ജീവനക്കാരായ മനോജ്‌, മനീഷ്‌, ജൂനിയര്‍ ഹെൽ‍ത്ത്‌ ഇൻ‍സ്‌പെക്ടര്‍മാരായ ആർ‍.എസ്‌. രശ്‌മി, പി.ലത, ജൂനിയര്‍ പബ്ലിക്‌ഹെല്‍ത്ത്‌ നേഴ്‌സുമാരായ ജെസി ഡൊമനിക്‌, കെ.കെ. ബിജി, ലെയ്‌സണ്‍ ഓഫീസര്‍ രഞ്‌ജിത്‌ സംബന്ധിച്ചു. മൂളിയാര്‍ യൂത്ത്‌ ലീഗ്‌ വൈറ്റ്‌ ഗാര്‍ഡ്‌ ടീം നേതൃത്വത്തിലാണ്‌ ബഡ്‌സ്‌ സ്‌കൂള്‍ സജ്ജീകരണം നടത്തിയത്‌.

You might also like

Most Viewed