കാസര്‍ഗോഡ് കൊറോണ ലക്ഷണങ്ങളോടെ ഒരാൾ കൂടി ആശുപത്രിയിൽ

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ ഒരാളെക്കൂടി കൊറോണ വൈറസ്ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇത്.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 18 പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.