മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടാണ് ഞാന്‍ നടനായത്

മറ്റൊരു ജോലിയും കിട്ടാത്തതിനാലാണ് അഭിനയത്തിലേക്ക് തിരിഞ്ഞതെന്ന തുറന്നുപറച്ചിലുമായി നടൻ ഫഹദ് ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡിഗ്രി പോലും ഞാന്‍പൂര്‍ത്തിയാക്കിയിട്ടില്ല. പഠിക്കാന്‍ മോശമായത് കൊണ്ടൊന്നുമല്ല. മറിച്ച് ഒന്നിലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെ. എന്നാല്‍ പിന്നീട് കിട്ടിയ അഭിന്ദനങ്ങള്‍ ഇത് തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചു. ജീവിതകാലം മുഴുവന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ല. ഈ ജോലി ചെയ്യാനാകുന്ന അത്രയും കാലം ചെയ്യും. ഫഹദ് പറഞ്ഞു.
ട്രാന്‍സ് ആണ് ഫഹദിന്റെ പുതിയ ചിത്രം നസ്രിയ നായികയായെത്തുന്ന ഈ സിനിമ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘പ്രേമം’, ‘പറവ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്.
2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.