ദീർഘവീക്ഷണമുള്ള പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായ ബജറ്റെന്ന് യൂസഫലി


അബുദാബി: വ്യവസായ വികസനം, അടിസ്ഥാന സൗകര്യ വികസനം, കാർഷികമേഖലയിലെ നവോഥാനം, വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ വർദ്ധന, പൈതൃക സംരക്ഷണം തുടങ്ങിയ നിരവധി പുരോഗമനപരമായ പദ്ധതികൾക്കൊപ്പം പ്രവാസികൾക്ക് ക്ഷേമത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവച്ചത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി പ്രതികരിച്ചു.  90 കോടി രൂപ പ്രവാസി വകുപ്പിന് വിവിധ ക്ഷേമ പരിപാടികൾക്കായി നീക്കി വച്ചത് നല്ല പ്രതീക്ഷ നൽകുന്ന കാര്യമാണ്. ലോക കേരളസഭയ്‌ക്ക് 12 കോടിയുടെ വകയിരുത്തൽ സന്തോഷം നൽകുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തുന്നതിനുള്ള നടപടികൾ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed