കൊറോണ; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയ പോസിറ്റീവ് കേസുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇനി അതികഠിനമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗികളുമായി ബന്ധം പുലർത്തിയവരുടെ സാമ്പിൾ ഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വുഹാനിൽ നിന്ന് എത്തിയ എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. രണ്ട് റിസൽട്ട് കൂടിയാണ് ലഭിക്കാനുള്ളത്. ബാക്കിയെല്ലാം നെഗറ്റീവാണ്. ഡൽഹി ക്യാന്പുകളിൽ കഴിഞ്ഞ എല്ലാ മലയാളികളുടെയും റിസൽട്ട് നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, ചൈനയിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ ഇന്ന് രാത്രി 11ഓടെ കൊച്ചിയിലെത്തും. 645 ഇന്ത്യക്കാരെയാണ് ഇതിനകം ചൈനയിൽ നിന്നെത്തിച്ചത്.