ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു: സബ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്തു


പ്രീതി അഹ് ലാവത്

ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇൻസ്പെക്ടർ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയിൽ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന ദീപാൻഷു രഥി എന്ന യുവാവാണ് വെടിയുതിർത്തത്. ദീപാൻഷു പിന്നീട് ആത്മഹത്യ ചെയ്തു.

 പത്പർഗഞ്ച് ഇൻഡസ്ട്രിയൽ മേഖലയിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് പ്രീതി. മെട്രോ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പ്രീതിയുടെ നേരെ ദീപാൻഷു വെടിയുതിർക്കുകയായിരുന്നു. തലയിൽ മൂന്നുതവണ വെടിയേറ്റ പ്രീതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സബ് ഇൻസ്പെക്ടർ ആയിരുന്ന ദീപാൻഷുവിന് പ്രീതിയോട് പ്രണയമായിരുന്നുവെന്നും എന്നാൽ അവർ ഇത് നിരസിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സൂചന. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രീതിയുടെ ശരീരം മൃതദേഹ പരിശോധനയ്ക്കായി കൊണ്ടുപോയി. സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed