സുൽത്താൻ ബത്തേരിയിൽ പതിനൊന്നുകാരിയെ അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചു
സുൽത്താൻ ബത്തേരി: പതിനൊന്നു വയസ് പ്രായമുള്ള ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛൻ ഉൾപ്പെടെ നിരവധി പേർ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആദിവാസി കോളനിയിലാണ് സംഭവം.
രണ്ട് വർഷം മുമ്പ് തന്നെ വീട്ടിലെ സാഹചര്യം മോശമായതിനെ തുടർന്ന് ചൈൽഡ് ലൈൻ ഏറ്റെടുത്ത് റെസ്ക്യൂ ഹോമിലേക്ക് പെൺകുട്ടിയെ മാറ്റിയിരുന്നു. എന്നാൽ ഈ വർഷം ആദ്യം വീട്ടുകാർ സി.ഡബ്യൂ.സിയുടെ അനുമതിയോടെ കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ഈ സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ വീണ്ടും ചൈൽഡ് ലൈൻ ഏറ്റെടുത്ത് റെസ്ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. റെസ്ക്യൂ ഹോമിലെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.

