പാലക്കാട്ടെ മാവോയിസ്റ്റ് വധം: സര്‍ക്കാരിനോട് വിശദീകരണം തേടും: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍


തിരുവനന്തപുരം: പാലക്കാട്ടെ മാവോയിസ്റ്റ് വധം പരിശോധിച്ച ശേഷം സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എച്ച് എല്‍ ദത്തു. സാധാരണ ഇത്തരം കാര്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ അറിയിക്കുന്നതാണ് കീഴ്‍വഴക്കം. വാളയാര്‍ പീഡനക്കേസില്‍ പരാതികളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ പുനരന്വേഷണത്തിന് അപേക്ഷ നല്‍കുമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്നും എച്ച് എല്‍ ദത്തു പറഞ്ഞു.കേരളത്തില്‍ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നും എച്ച് എല്‍ ദത്തു പറഞ്ഞു.

അതേസമയം കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed