ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം


കോട്ടയം: പാലായില്‍ കായിമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം. മരിച്ച അഭീലിന്‍റെ മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. മകന് നീതി ഉറപ്പാക്കി അപകടത്തിന് കാരണക്കാരായവരെ കായികമേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നുംഅവർ ആവശ്യപ്പെട്ടു. 
അഭീലിന്‍റെ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അപകടത്തിനു കാരണക്കാരായ സംഘാടകരില്‍ ഒരാള്‍ക്കെതിരെയും പേരിനു പോലും നടപടിയുണ്ടായില്ല. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് സര്‍ക്കാരും പോലീസും ആവര്‍ത്തിക്കുമ്പോഴും അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. കായികവകുപ്പിന്‍റെ അന്വേഷണ സമിതിയും പോലീസും കുറ്റക്കാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അഭീലിന് നീതിക്കായി മാതാപിതാക്കള്‍ തന്നെ ഇറങ്ങിതിരിച്ചത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed