പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് പ്രജികുമാര്‍
കോഴിക്കോട്: പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ. കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ പറയുന്നു.
മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ജോളിയുടെ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും മറിച്ച് പെരുച്ചാഴിയെ കൊല്ലുന്നതിന് വേണ്ടിയാണ് സയനൈഡ് മാത്യുവിന് നൽകിയതെന്നും പ്രജികുമാർ പറയുന്നു. കേസിൽ സയനൈഡ് കൈപ്പറ്റി അത് ജോളിക്ക് നൽകിയ എം.എസ് മാത്യുവും അറസ്റ്റിലാണ്.

