ബന്ദിപ്പൂര്‍ യാത്രാ നിയന്ത്രണം; നിരാഹാര സമരം അവസാനിപ്പിച്ചു
വയനാട്: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്രാ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 12 ദിവസമായി തുടര്‍ന്ന് വന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമര നേതാക്കളുമായി സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കും. സത്യവാംഗ്മൂലത്തില്‍ കേരളത്തിന്‍റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന കേന്ദ്ര ഉറപ്പ്, സര്‍ക്കാര്‍ വയനാടിന്‍റെ ഒപ്പമുണ്ടെന്ന വാഗ്ദാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

