മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചു; നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത സ്ത്രീ വിരുദ്ധ പ്രസംഗം: മുല്ലപ്പള്ളി


തിരുവനന്തപുരം:  അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ  പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത സ്ത്രീവിരുദ്ധപ്രസംഗമാണ് മന്ത്രി നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. “ഇവിടെ നവോത്ഥാനം, സ്ത്രീപുരുഷ സമത്വം പറയുന്ന ആളുകളാണ് ഇപ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നത്.ഷാനിമോളെ അപമാനിച്ച ഈ സംഭവം, സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഈ തിരഞ്ഞെടുപ്പില്‍ മൂര്‍ത്തമായ വിഷയമായിരിക്കും” മുല്ലപ്പള്ളി പറഞ്ഞു. ഈ സംഭവത്തിനെതിരെ നിയമ നടപടി യുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചനയിലുണ്ടെന്ന് കെ.പി.സി.സി പ്രസിഡണ്ട് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed