ജി. സുധാകരന്റെ പൂതനപരാമര്‍ശം അതീവനിന്ദ്യം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍
ജി. സുധാകരന്റെ പൂതന പരാമര്‍ശം അതീവ നിന്ദ്യവും നീചവുമാണെന്ന് അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീകളെ അപമാനിക്കുകയാണ്. ഇതില്‍ ദുഃഖവും പ്രതിഷേധമുണ്ട്. ജനങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടെന്നും ഷാനിമോള്‍ പറഞ്ഞു.
ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞു. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.

