ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന്‍റെ കൊലപാതകം: ഒരാൾ പിടിയിൽ
ഹൈദരാബാദ്: ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹൈദരാബാദ് സ്വകാര്യ ലാബ് ജീവനക്കാരൻ ശ്രീനിവാസനാണ് എസ്ആർ നഗർ പോലീസിന്‍റെ പിടിയിലായത്. സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹൈദരാബാദിലെ അപ്പാർട്ട്മെന്‍റിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് സുരേഷിനെ കണ്ടെത്തിയത്. അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ ശാസ്ത്രജ്ഞനായിരുന്നു സുരേഷ്.

