ശ്രീറാമിന് ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്ന് എം.എം മണി
തിരുവനന്തപുരം: മദ്യപിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നു മന്ത്രി എം.എം. മണി. ഇതു സർക്കാരിന്‍റെ തീരുമാനമാണെന്നും വാഹനമോടിക്കുന്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണു മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിനു ശേഷം അതിന്‍റെ ഉത്തരവാദിത്തം ശ്രീറാം, അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താൻ ശ്രമിച്ചു. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുന്പോഴാണു ലജ്ജിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇടുക്കിയിൽ സബ് കളക്ടറായിരിക്കെ ശ്രീറാം സ്വീകരിച്ച നടപടികളുടെ പേരിൽ മന്ത്രി മണി അദ്ദേഹത്തിനെതിരേ രൂക്ഷവിമർശമുന്നയിച്ചിരുന്നു. ശ്രീറാം ചെറ്റയാണെന്നും ഉൗളന്പാറയ്ക്ക് വിടണമെന്നും വരെ മന്ത്രി പറഞ്ഞു.

