പാലക്കാട് 23 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി


പാലക്കാട്: പാലക്കാട് വൻ മയക്ക് മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടി. 

കാറിന്റെ ഡോർ പാനലുകളിൽ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താൻ ശ്രമിച്ചതെന്ന് ഇന്റലിജൻസ് സംഘം അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed