പീഡനക്കേസ്: ഡി.എൻ.എ സാന്പിൾ നൽകാതെ ബിനോയ് കോടിയേരി
മുംബൈ: പീഡന പരാതിയിൽ ഡി.എൻ.എ സാന്പിൾ നൽകാതെ ബിനോയ് കോടിയേരി. ജാമ്യവ്യവസ്ഥ പ്രകാരം തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പോലീസ് േസ്റ്റഷനിൽ ഹാജരായെങ്കിലും ഡി.എൻ.എ പരിശോധനയ്ക്കു രക്തസാന്പിൾ നൽകാൻ ബിനോയി തയ്യാറായില്ല. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി കോടതി പരിഗണിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു ബിനോയി രക്തസാന്പിൾ നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നാണു വിവരം. അസുഖമായതിനാൽ രക്തസാന്പിൾ നൽകാൻ കഴിയില്ലെന്നാണു നേരത്തേ ഹാജരായപ്പോൾ ബിനോയി പറഞ്ഞിരുന്നത്.
തനിക്കെതിരേയുള്ള പീഡനപരാതി സംബന്ധിച്ചുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ കഴന്പില്ലെന്നും പ്രഥമദൃഷ്ട്യാതന്നെ പരാതി നിലനിൽക്കില്ലെന്നുമാണു ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഹർജി തിങ്കളാഴ്ച ഉച്ചയ്ക്കു പരിഗണിക്കും.

