കാനത്തിന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ല: മന്ത്രി സുനിൽകുമാർ


വയനാട്: എറണാകുളത്ത് എംഎൽഎയ്ക്കും സിപിഐ നേതാക്കൾക്കും പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് നടപടിയെക്കുറിച്ച് ഉള്ള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്ന്  കൃഷിമന്ത്രി വി.എസ് സുനിൽകുമാർ.  കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

കൃഷിസംബന്ധമായ കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ താൻ മറുപടി പറയാം. പാർട്ടിക്കാര്യം സംസ്ഥാന സെക്രട്ടറിയും സംസ്ഥാനത്തിന്‍റെ കാര്യം മുഖ്യമന്ത്രിയും പറയുമെന്നും സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരുവിധ തർക്കവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed