കോട്ടയം മെഡിക്കൽ‍ കോളേജ് വളപ്പിൽ‍ പാതി കത്തിക്കരിഞ്ഞ നിലയിൽ‍ സ്ത്രീയുടെ മൃതദേഹം


കോട്ടയം: പാതി കത്തികരിഞ്ഞനിലയിൽ സ്ത്രീയുടെ മൃതദേഹം മെഡിക്കൽ കോളേജ് വളപ്പിൽ കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.       മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ കോളേജിലെ ക്യാൻസർ  വാർഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മുന്പ് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നു. 

മൃതദേഹത്തിന് സമീപം ഒരു കാർബോർഡ് പെട്ടിയും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കൊണ്ടുവന്നാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. മെഡിക്കൽ കോളേജിലെ ഇൻസിനറേറ്ററിൽ ജോലിചെയ്യുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റ് മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥർ ഇവിടെ എത്തി. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed