നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു


 

മാവേലിക്കര: നാസിക്കിൽ മൂത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മൂത്തൂറ്റ് ജീവനക്കാരനായ മലയാളി മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. 

മറ്റൊരു മലയാളിക്കു ഗുരുതരമായി പരുക്കേറ്റു. രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന സജു നാസിക് ശാഖയിൽ ഒാഡിറ്റിങ്ങിന് പോയിരിക്കെയാണു സംഭവം. സാജുവിന്റെ മൃതദേഹം നാസിക് സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നാളെ എംബാം ചെയ്ത് നാട്ടിലെത്തിക്കുമെന്നു സ്ഥലത്തുള്ള ബന്ധു അറിയിച്ചു.

ബാങ്കിൽ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ മൊബൈൽ ഫോണും മറ്റും പിടിച്ചുവാങ്ങിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇതിനിടെ എതിർക്കാൻ ശ്രമിച്ചതാണു വെടിവയ്പിൽ കലാശിച്ചതെന്നാണു വിവരം. ബാങ്കിൽ, സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു സാമുവേൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed