അച്ചടക്കം പാലിക്കണമെന്ന് ബലറാമിനോട് മുല്ലപ്പള്ളി


കൊച്ചി : നേതാക്കൾ‍ സമൂഹ മാധ്യമങ്ങൾ‍ ഉപയോഗിക്കുന്പോൾ‍ നേതാക്കൾ‍ അച്ചടക്കം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാതെ കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാകില്ലെന്നും മുല്ലപ്പള്ളി. അടുത്തിടെ വി.ടി ബൽ‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് എറെ വിവാദമായ സാഹചര്യത്തിലാണ് ഈ പ്രതികരണം. ബൽ‍റാം ആരാധകവൃന്ദത്തെ ഉണ്ടാക്കുന്നതിൽ‍ എതിർ‍പ്പില്ല. എന്നാൽ‍ സഭ്യേതരമായ പ്രയോഗങ്ങൾ‍ പാടില്ല. സ്ത്രീത്വത്തെ അപമാനിക്കരുത്. സമൂഹ മാധ്യമങ്ങൾ‍ ഉപയോഗിക്കുന്പോൾ‍ ജാഗ്രത വേണം. അച്ചടക്കം പാലിച്ചേ മതിയാകൂ. അയഞ്ഞ പ്രസ്ഥാനമായി കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാകില്ല. എകെജിയെ ആക്ഷേപിച്ചുള്ള പഴയ പോസ്റ്റിനെയും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എകെജി എന്ന സ്വാതന്ത്രസമര സേനാനിയുടെ സംഭാവന മറക്കാന്‍ പാടില്ല. എന്നാൽ‍ വിഷയത്തിൽ‍ ബൽ‍റാമിന് പരസ്യമായ താക്കീത് നൽ‍കാന്‍ മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹ മാധ്യമങ്ങളിൽ‍ നിന്നിറങ്ങി ബൽ‍റാം ജനങ്ങൾ‍ക്കൊപ്പം നിന്ന് പ്രവർ‍ത്തിക്കണം. പൊതുപ്രവർ‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ‍ നിർ‍വ്വഹിക്കുക എന്നതിനാണ് പ്രഥമ പരിഗണനെയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർ‍ത്തു. എന്നാൽ‍ തന്റെ ഉത്തവാദിത്തങ്ങൾ‍ക്കിടയിൽ‍ സൗകര്യമുള്ള സമയത്താണ് താന്‍ ഫേസ്ബുക്കിൽ‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്ന് എഫ്ബിയിലൂടെ തന്നെ ബൽ‍റാം മറുപടി നൽ‍കി. അതോടൊപ്പം തന്റെ ഒരു ദിവസത്തെ ദിനചര്യയും ബൽ‍റാം ഫെയ്സ് ബുക്കിൽ‍ പോസ്റ്റ് ചെയ്തിരുന്നു.

You might also like

Most Viewed