കലുങ്കിനുള്ളിൽ വിഷം കഴിച്ച നിലയിൽ സ്ത്രീയുടേയും പുരുഷന്‍റേയും മൃതദേഹം


കാസർഗോഡ്: മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.. കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് കുറ്റിക്കോൽ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവർ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്നാണ്  പ്രാഥമിക വിവരം. ആദൂർ പോലീസ്റ്റേഷൻ പരിധിയിലെ വാടക വീടിനടുത്തെ ആദൂർ പള്ളഞ്ചി പാലത്തിനടിയിലെ കലുങ്കിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തി കഴിച്ച് ജീവനൊടുക്കിയതായാണ് സംശയം.

You might also like

Most Viewed