ആന കിടക്കാൻ ശ്രമിക്കുന്നതിനിടെ ആനയ്ക്കടിയിലേക്ക് വീണ പാപ്പാന് ദാരുണാന്ത്യം

കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയ്ക്കടിയിൽ വീണ് പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് പാപ്പാൻ ആലപ്പുഴ ചെന്നിത്തല സ്വദേശി അരുൺ പണിക്കര്‍ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.
ആനയോട് കിടക്കാൻ പറഞ്ഞതും പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാൻ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാൻമാർ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.