വടകര സഹൃദയ വേദിയ്ക്ക് പുതിയ ഭാരവാഹികള്‍

മനാമ. ബഹ്റൈനിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ വടകര സഹൃദയ വേദിയുടെ പുതിയ ഭാരവാഹികളെയും, നിർവാഹക സമിതി അംഗങ്ങളെയും വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് കെ.ആർ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.ശശിധരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം.പി. വിനീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആർ. പവിത്രൻ, രാമത്ത് ഹരിദാസ്, കെ.വത്സരാജ്, ഒ.എം.അശോകൻ ഗിരീഷ് കല്ലേരി എന്നിവർ ആശംസയും അഷ്‌റഫ് എൻ.പി നന്ദിയും പറഞ്ഞു. ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ.ചന്ദ്രൻ, എം.ശശിധരൻ, സി.കെ.അഹമ്മദ്, ശിവദാസ്, സജീവ് പാക്കയിൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള കമ്മിറ്റിയിൽ സുരേഷ് മണ്ടോടി പ്രസിഡന്റായും എം.പി. വിനീഷ് സെക്രട്ടറിയായും, ഷാജി വളയം ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. വൈ: പ്രസിഡന്റ്മാരായി വി.പി.രഞ്ജിത്ത് എൻ.പി അഷറഫ്, ജോ: സെക്രട്ടറിമാരായി മുജീബ് റഹ്‌മാൻ, വി.എ. പ്രകാശ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു. മെമ്പർഷിപ് സെക്രട്ടറിയായി വിജയൻ കാവിൽ കലാവിഭാഗം എം.സി.പവിത്രൻ. കായികവിഭാഗം രാജേഷ് പി.എം എന്നിവരെയും പ്രവർത്തക സമിതി കൺവീനറായി ഗിരീഷ് കല്ലേരിയെയും തെരഞ്ഞെടുത്തു. ശിവകുമാർ കൊല്ലറോത്ത്, രാജൻ പി.പി, എം.എം.ബാബു, ശ്രീജിത്ത് മൊകേരി എന്നിവർ നിർവാഹക സമിതി അംഗങ്ങൾ ആണ്.